കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി


കണ്ണൂർ വട്ടപ്പൊയിൽ തൈവളപ്പിൽ മുഹമ്മദലി (61) ബഹ്റൈനിൽ നിര്യാതനായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും അദ്ദേഹത്തെ നാട്ടിലേക്കയക്കാനുളള ശ്രമത്തിനിടെയാണ് മരണം. ഇരുപത് വർഷത്തിലധികമായി ബഹ്റൈനിലുണ്ടായിരുന്ന മുഹമ്മദലി അടുത്തിടെയാണ് നാട്ടിൽ നിന്ന് വീണ്ടും ബഹ്റൈനിലെത്തിയത്.

പിതാവ് അബ്ദുൽ ഖാദർ. ഭാര്യമാർ: സജീറ, പരേതയായ ജമീല. മക്കൾ: ജംഷീല, ജസീൽ, മുന.

article-image

asdds

You might also like

  • Straight Forward

Most Viewed