ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു


കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ  ഗ്ലോബൽ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. അബ്ദുറഹ്മാൻ അസീൽ ഉപദേശക സമിതി ചെയർമാൻ,  രാധാകൃഷ്ണൻ എ.കെ, പ്രസിഡണ്ട്, ചന്ദ്രൻ സി, സീനിയർ വൈസ് പ്രസിഡണ്ട്, രഞ്ജി സത്യൻ ജനറൽ സെക്രട്ടറി, അഫ്സ റഹ്മാൻ, ഷിനിത്, ജിതേഷ്, വൈസ് പ്രസിഡണ്ടുമാർ, പ്രിജേഷ്, ജസീർ അഹ്മദ്, ശ്രീജില ബൈജു  ജോയിന്റ് സെക്രട്ടറിമാർ, ഇബ്രാഹിം തിക്കോടി ഫിനാൻഷ്യൽ കണ്ട്രോളർ, ബൈജു, രഷ്മിൽ ഫിനാൻസ് സെക്രട്ടറിമാർ   എന്നിവരടങ്ങുന്ന  25 അംഗ എക്സിക്യൂട്ടീവ് സമിതിയെയും 9 അംഗ ഉപദേശക സമിതിയെയും യോഗം തിരഞ്ഞെടുത്തു.  

പ്രവർത്തന റിപ്പോർട്ട്‌ ഗഫൂർ കളത്തിലും ഫിനാൻസ് റിപ്പോർട്ട്‌ ബിജു എനും  അവതരിപ്പിച്ചു. മജീദ് തണൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ലത്തീഫ് ആയഞ്ചേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 

article-image

ോേ്ിോേ്

You might also like

  • Straight Forward

Most Viewed