ബഹ്റൈനിലെ വാരാന്ത്യ അവധി മാറ്റത്തിൽ കൂടുതൽ സൂക്ഷ്മമായ പഠനം വേണമെന്ന് ആവശ്യം


വാരാന്ത്യ അവധി മാറ്റത്തിൽ കൂടുതൽ സൂക്ഷ്മമായ പഠനം വേണമെന്ന് പാർലമെന്‍റിലെ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച വാരാന്ത്യ അവധിയാക്കണമെന്ന ഏതാനും എം.പിമാരുടെ നിർദേശം വലിയ ആശയക്കുഴപ്പവും ആശങ്കയും ഉയർത്തിയിരുന്നു. സർക്കാർ മേഖലകളിൽ മാത്രം വാരാന്ത്യ അവധി മാറ്റമുണ്ടാകുമ്പോൾ സ്വകാര്യ മേഖലയും പൊതു മേഖലയും തമ്മിലുള്ള അന്തരം കൂടുകയും അത് രാജ്യത്തെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബൂ ഉനുഖ് എം.പി വ്യക്തമാക്കി. 

സാമൂഹിക, സാമ്പത്തിക മേഖലകളിൽ അവധി മാറ്റമുണ്ടാക്കുന്ന പ്രതിഫലനങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്താതെയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും ഇവർ ചൂണ്ടികാട്ടി. 

article-image

seresrs

You might also like

  • Lulu Exchange
  • Straight Forward

Most Viewed