നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും


നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.

അതേസമയം, കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരസ്പരം വാക്പോര് നടന്നു. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻപറഞ്ഞപ്പോൾ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ് കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

article-image

SADDSADSADSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed