വോയ്‌സ് ഓഫ് ആലപ്പി വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പി റിഫാ ഏരിയ കമ്മറ്റി 'മധുരം മനോഹരം' എന്ന പേരിൽ ഒന്നാം വാർഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗെയിമുകളും, പൊതുസമ്മേളനവും നടന്നു. റിഫ ഏരിയ പ്രസിഡൻറ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച യോഗം വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. രക്ഷാധികാരി സഈദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി.

വോയ്‌സ് ഓഫ് ആലപ്പി ആക്റ്റിംഗ്‌ പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ്‌ സെക്രട്ടറി ജോഷി നെടുവേലിൽ, രക്ഷാധികാരി അനിൽ യു കെ, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, ഏരിയ കോർഡിനേറ്റർ ദീപക് തണൽ എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജി ഹരികുമാർ നന്ദിയും പറഞ്ഞു.

article-image

ddsdsssassda

You might also like

  • Straight Forward

Most Viewed