എസ് എൻ സി എസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി വെൽഫെയർ ഉദ്ഘാടനം ചെയ്തു


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ "ഗുരുസാന്ത്വനം" എന്ന പേരിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് സപ്പോർട്ട് സർവീസസ് സബ് കമ്മിറ്റിയുടെ ഉദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ നിർവഹിച്ചു. എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹാരിസ് അയ്യരക്കത്ത് വിശിഷ്ടാതിഥിയായിരുന്നു. എസ് എൻ സി എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഇതിനിടെ മരണപ്പെട്ട ബഹ്റൈൻ പ്രവാസി സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായം എംടി വിനോദ് കുമാറിന് കൈമാറി.

രാജീവ് ഏവൂർ അവതാരകനായ ചടങ്ങിൽ വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദി രേഖപ്പെടുത്തി. എസ് എൻ സി എസ് സീനിയർ അംഗം കെ ജി ദേവരാജ് കൺവീനറായിട്ടുള്ള ഇരുപതംഗ കമ്മിറ്റിയിലൂടെ വിപുലമായ സഹായങ്ങളാണ് സൊസെറ്റി അംഗങ്ങൾക്കും പൊതുസമൂഹത്തിനും ഗുരുസാന്ത്വനം പദ്ധതിയിലൂടെ നൽകുന്നത്.

article-image

saasdsaadsadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed