ബഹ്‌റൈൻ ഷോർ ഏഞ്ചൽസ് ഷോർ ഫിഷിങ് മത്സരത്തിന്റെ സമ്മാന ദാനം നടന്നു

ബഹ്‌റൈൻ ഷോർ ഏഞ്ചൽസ് ഡിസംബർ ഒന്നുമുതൽ ഡിസംബർ 31 വരെ നടത്തിവന്ന ഷോർ ഫിഷിങ് മത്സരത്തിന്റെ സമ്മാന ദാനം നടന്നു. മനാമയിലെ കെ−സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നാസർ ടെക്സിം സ്വാഗതം പറഞ്ഞു. മുഹമ്മദ് റാഫി മന്തുരുത്തിയായിരുന്നു അദ്ധ്യക്ഷൻ.
15.750 കിലോഗ്രാം തൂക്കം വരുന്ന കിങ്ങ് ഫിഷ് പിടിച്ച റെജി മാത്യു ഒന്നാം സമ്മാനം നേടി. 7.350 കിലോഗ്രാം തൂക്കമുള്ള കിങ്ങ് ഫിഷുമായി കബീർ, 5.300 കിലോഗ്രാം തൂക്കം വരുന്ന കിങ്ങ് ഫിഷുമായി അരുൺ സാവിയർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. റഹ്‌മാൻ എ ബുഹസ്സ, ലഷീൻ, നിജോ ജോർജ്, എടത്തൊടി ഭാസ്കരൻ എന്നിവർ സമ്മാനദാനം നിർവഹിച്ച പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ോേ്ോേ്