നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ശാഖ മുഹറഖിൽ പ്രവർത്തനമാരംഭിച്ചു 



മനാമ:

മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മുഹറഖിന്റെ ഹൃദയഭാഗത്ത്  പ്രവർത്തനമാരംഭിച്ചു.  മുഹറഖ് ഗവർണർ  സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായിയുടെ ആശീർവാദത്തോടെ    ഡെപ്യൂട്ടി ഗവർണർ  മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ ജിറാൻ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ഹെഷാം അൽ അഷീരി എംപി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ മേധാവി എ അസീസ് അൽ നാർ, നെസ്റ്റോ അധികൃതർ  എന്നിവർ പങ്കെടുത്തു. 

article-image

 നെസ്റ്റോയുടെ രാജ്യത്തിലെ  പതിനേഴാമത്തെയും  മിഡിൽ ഈസ്റ്റിലെ നൂറ്റിഇരുപ്പത്തിയൊന്നാമത്തെ ശാഖയുടെ ഉദ്ഘാടനം ഇന്ന് രാവിലെയാണ്   നടന്നത് . വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഉള്ള ഇവിടെ   ഉദ്ഘാടനത്തെ തുടർന്ന്  പ്രത്യേക  ഓഫറുകളും ഡീലുകളും  ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും നെസ്റ്റോയിൽ   ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കും.

article-image

 മുഹറഖിൽ  നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ അതിയായ  സന്തോഷമുണ്ടെന്നു നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ പി പറഞ്ഞു. ഈ വർഷം  നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിന്റെ ആറു പുതിയ ശാഖകൾ കൂടി ബഹ്റൈനിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നെസ്‌റ്റോയുടെ വിപുലീകരണ നടപടികളിലും വികസന സംരംഭങ്ങളിലും മികച്ച പിന്തുണ നൽകുന്ന ബഹ്റൈൻ ഭരണാധികാരികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

You might also like

Most Viewed