സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലൂം മദ്റസ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു


സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലൂം മദ്റസ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാസ്റ്റർ വിഷയാവതരണം നടത്തി.

ഗസ്സാലി, ലത്തീഫ് ചെറുകുന്ന്, ഇർഫാദ് മൗലവി എന്നിവർ സംസാരിച്ചു.ബഹ്റൈനിലെ ഭരണകൂടങ്ങൾക്ക് വേണ്ടിയും സ്വദേശികളും വിദേശികളുമായ ലക്ഷങ്ങൾക്ക് വേണ്ടിയും ജന്മനാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പിടഞ്ഞുവീഴുന്ന ഫലസ്തീനിലെ ജനതക്ക് വേണ്ടിയും പ്രധാനാധ്യാപകൻ ബഷീർ ദാരിമിയുടെ നേതൃത്വത്തിൽ കുരുന്നുകൾ പ്രാർഥന നടത്തി. കോഓഡിനേറ്റർ ബഷീർ ദാരിമി എരുമാട് സ്വാഗതവും ഹമീദ്  നന്ദിയും പറഞ്ഞു.

article-image

േ്ിുേ

You might also like

Most Viewed