ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വിവിധ പരിപാടികളോടെ ബഹ്‌റൈൻ ദേശീയദിനം ആഘോഷിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി അംഗം ബിനു മണ്ണിൽ വർഗീസ്, പ്രേമലത എൻ.എസ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
അറബിക് വകുപ്പ് മേധാവി സഫ അബ്ദുല്ല ഖമ്പറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ദേശഭക്തി ഗാനങ്ങൾ, നൃത്തങ്ങൾ, ഫാഷൻ ഷോ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
rfgdg