ഫാർമേർസ് മാർക്കറ്റ് ഡെയുടെ പതിനൊന്നാമത്തെ എഡീഷൻ ഡിസംബർ 23ന്

ബഹ്റൈനിലെ പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഫാർമേർസ് മാർക്കറ്റ് ഡെയുടെ പതിനൊന്നാമത്തെ എഡീഷൻ ഡിസംബർ 23ന് ശനിയാഴ്ച്ച ആരംഭിക്കും. ബുധയ്യ ബോട്ടാണിക്കൽ ഗാർഡനിൽ വെച്ച് നടക്കുന്ന ഫാർമേഴ്സ് മാർക്കറ്റ് എല്ലാ ശനിയാഴ്ച്ചയുമാണ് ഉണ്ടാവുക.
ബഹ്റൈനി സ്വദേശികളായ 34 വ്യക്തിഗത കർഷകരും, മൂന്ന് കാർഷിക വിപണന സ്ഥാപനങ്ങളും, നാല് നഴ്സറികളും പ്രദർശനത്തിൽ പങ്കെടുക്കും. സന്ദർശകരായി എത്തുന്ന കുട്ടികൾക്കുള്ള വിനോദപരിപാടികളും ഇവിടെ ഉണ്ടായിരിക്കും. നാല് മാസത്തോളമാണ് ഫാർമേഴ്സ് മാർക്കറ്റ് സന്ദർശകർക്കായി തുറന്ന് കൊടുക്കുന്നത്.
sfsf