ബഹ്റൈൻ കോമമറേഷൻ ദിനം സമുചിതമായി ആചരിച്ചു


രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികരെ ഓർമ്മിക്കുന്ന കോമമറേഷൻ ദിനം ബഹ്റൈൻ സമുചിതമായി ആചരിച്ചു. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്ത പരിപാടി സാഖിർ പാലസിൽ വെച്ചാണ് നടന്നത്. 

ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അൽ ഖലീഫ, നാഷണൽ ഗാർഡ് കമാൻഡർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഇസ അൽ ഖലീഫ, അഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഫോഴ്സ് കമാൻഡർ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരും, മരണപ്പെട്ട സൈനികരുടെ ബന്ധുക്കളും അനുസ്മരണചടങ്ങിൽ സന്നിഹിതരായിരുന്നു.  രാജ്യത്തിന് വേണ്ടി മരണപ്പെട്ടവരുടെ കുടുംബത്തിനോടൊപ്പം  ബഹ്റൈൻ എന്നും ഉണ്ടായിരിക്കുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. 

article-image

qwerer

You might also like

  • Straight Forward

Most Viewed