യാത്രയയപ്പ് നല്‍കി


ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പതിനേഴ് വർഷത്തോളമായി ആതുരസേവനരംഗത്ത് പ്രവർത്തിച്ച ഇവർ ഒടുവിലായി സല്‍മാനിയ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

സൽമാബാദ് അല്‍  ഹിലാല്‍ ഹോസ്പിറ്റല്‍ നടന്ന ചടങ്ങില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ കൊല്ലം ആന്‍സി സാംസന് ഉപഹാരം നല്‍കി. ചടങ്ങില്‍ കെപിഎ ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ   ആശംസകള്‍ നേർന്നു. 

article-image

ോിോ

You might also like

Most Viewed