ഗുരുവായൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി


ഗുരുവായൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ  കലൂർ ഷാജി ആണ് ഇന്ന് രാവിലെ ഹൃദയാഘാതം കാരണം നിര്യാതനായത്. 49 വയസായിരുന്നു പ്രായം. 24 വർഷമായി ബഹ്റൈനിലുണ്ട്. ബഹ്റൈനിലുണ്ടായിരുന്ന കുടുംബം  അടുത്തിടെയാണ് നാട്ടിലേക്ക് പോയത്.

ഭാര്യ: സിംജ. മക്കൾ: അദ്വൈത, ദത്താത്രേയ. സൽമാനിയ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക്  കൊണ്ടുപോകുന്നതിന്റെ നടപടികൾ കമ്പനി അധികൃതരും ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമും ചേർന്ന് നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed