സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർഥനാ സദസ്സും നടന്നു


സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർഥനാ സദസ്സും നടന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നസീർ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അനുസ്മരണപ്രഭാഷണം നടത്തി.  

ബഷീർ ദാരിമി എരുമാട് മൗലീദ് സദസ്സിന് നേതൃത്വം നൽകി. യാസിർ ജിഫ്രി തങ്ങൾ പ്രാർഥന നടത്തി. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡണ്ട് വി.കെ. കുഞ്ഞഹ്മദ് ഹാജി, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ ഹാഹിദ്, ബഹ്റൈൻ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ  , ഹനീഫ മോളൂർ എന്നിവർ സംസാരിച്ചു. ഫാസിൽ ഉള്ളാട്ടിൽ സ്വാഗതം പറഞ്ഞു.

article-image

asdads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed