പ്രവാസി സാഹിത്യോത്സവ്; മുഹറഖ് സോൺ ജേതാക്കൾ

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. ബഹ്റൈനിലെ മൂന്ന് സോണുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. ദഫ് മുട്ട്, ഖവാലി, സൂഫി ഗീതം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, പ്രബന്ധം, കഥാ − കവിതാ രചന, മാഗസിൻ ഡിസൈൻ തുടങ്ങിയ 67 ഇന മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു. ആർ എസ് സി യുടെ ഘടകങ്ങളായ യൂണിറ്റിലെ മത്സരം കഴിഞ് സെക്ടറിലും ശേഷം സോണിലും ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് പാക്കിസ്ഥാൻ ക്ലബിൽ രണ്ട് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
361 പോയിന്റുകൾ നേടി മുഹറഖ് സോൺ സാഹിത്യോത്സവ് ജേതാക്കളായി. 311 പോയിന്റുകൾ നേടിയ മനാമ സോൺ രണ്ടാം സ്ഥാനത്തിനും 242 പോയിന്റുകൾ നേടിയ റിഫ സോൺ മൂന്നാം സ്ഥാനത്തിനും അർഹരായി. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസ്സും പ്രാർത്ഥനയും സാഹിത്യോത്സവ് വേദിയിൽ നടന്നു.
മത്സരങ്ങൾക്ക് സമാപനം കുറിച്ച് രാത്രി നടന്ന സാംസ്കാരിക സമ്മേളനം സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സുപ്രിം സുന്നി ശരീഅ കോടതിയിലെ ചീഫ് ജസ്റ്റിസ് ഡോക്ടർ ഇബ്രാഹിം റാഷിദ് അൽ മുറൈഖി മുഖ്യാതിഥിയായിരുന്നു. മർകസ് പി.ആർ മർസൂഖ് സഅദി പാപ്പിനിശേരി സന്ദേശ പ്രഭാഷണം നടത്തി. ശൈഖ് മുഹ്സിൻ ബഹ്‌റൈൻ, അഡ്വ: എം.സി അബ്ദുൽ കരീം ഹാജി, ഗഫൂർ കൈപ്പമംഗലം, അസീസ് ഏഴംകുളം, പ്രവീൺ കൃഷ്ണ, നിസാർ കൊല്ലം, ജമാൽ വിട്ടൽ, അബൂബക്കർ ലത്വീഫി , അബ്ദുൾ മജീദ് ഫൈസി, അബ്ദു റഹീം സഖാഫി വരവൂർ, വി. പി. കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. കലാലയം സെക്രട്ടറി റഷീദ് തെന്നല സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.
േ്ുേ