ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കളുടെ കൂട്ടായ്‌മ ISPF നിലവിൽവന്നു


ബഹറിനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ISPF നിലവിൽവന്നു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ISPP എന്ന കൂട്ടായ്മ  ISPF എന്ന പേരിൽ പ്രവർത്തിക്കാനാണ് ധാരണയായത്. ഇത് സംബന്ധിച്ച യോഗത്തിൽ ശ്രീധർ തേറമ്പിൽ അധ്യക്ഷനായിരുന്നു.   മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോക്ടർ പിവി ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. 

ജൈഫർ മദനി, പങ്കജ് നാഭൻ, ചന്ദ്രബോസ്, ദീപക് മേനോൻ, എബ്രഹാം സാമുവേൽ, ബെന്നി വർക്കി, കെആർ നായർ, സുനിത എസ്. കുമാർ, ജയശങ്കർ, അനിൽ ഐസക്, പ്രവീഷ്, ഫൈസൽ, ജമാൽ, ലിൻസൺ, രാജേഷ്, ജയപ്രകാശ്, പ്രമോദ് രാജ്, സുനിൽ , ശ്രീജിത്ത്, അജേഷ്, റിയാസ്, ജമാലുദ്ധീൻ, രതീഷ്, അനിൽകുമാർ, മനോജ്‌കുമാർ, സുധീഷ്, വിഷ്ണു, മനാഫ്, രതിൻ, ഷാജി കാർത്തികേയൻ, ഐസക് ജോൺ ബോബി, മനു തുടങ്ങിയവർ പങ്കെടുത്തു.

article-image

ിംുിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed