ഇടപ്പാളയം എജുക്കേഷനൽ അവാർഡ് 2023 വിതരണംചെയ്തു

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കായുള്ള ഇടപ്പാളയം എജുക്കേഷനൽ അവാർഡ് 2023 വിതരണംചെയ്തു. 10, 12 ക്ലാസുകളിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ കുട്ടികൾക്കാണ് എല്ലാ വർഷവും ഈ അവാർഡ് നൽകിവരുന്നത്. പ്ലസ് ടു വിഭാഗത്തിൽ മുഹമ്മദ് യാസീൻ, അമൃത പ്രദീപ്, അനാമിക പി.ടി എന്നിവരെയും എസ്.എസ്.എൽ.സി വിഭാഗത്തിൽ അമൽദേവ്, അർച്ചന, ശഹ്‌ദ മുഹ്സി, മുഹമ്മദ് യാസീൻ എന്നിവരെയുമാണ് കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചത്.
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രഘുനാഥ് എം.കെ യുടെ നേതൃത്വത്തിൽ രക്ഷാധികാരികളായ ഷാനവാസ് പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ, മുൻ എക്സിക്യൂട്ടിവ് അംഗം വിനോദ് പൊറൂക്കര എന്നിവർ അവാർഡ് വിതരണത്തിൽ പങ്കാളികളായി. കുട്ടികളുടെ പഠനമികവ് പരിപോഷിപ്പിക്കാനും പ്രചോദനം നൽകുന്നതിനുംവേണ്ടിയാണ് വർഷംതോറും അവാർഡ് വിതരണം ചെയ്യുന്നതെന്ന് ഇടപ്പാളയം ബഹ്‌റൈൻ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ പറഞ്ഞു.
dfgdg