ഫാ. അലക്സാണ്ടർ ജെ കുരിയനുമായി ബഹ്റൈനിലെ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി


യുഎസ് ഗവൺമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ, സീനിയർ എക്സിക്യൂട്ടീവ് സർവീസ്, ഡെപ്യൂട്ടി അസ്സോസിയേറ്റ്  അഡ്മിനിസ്ട്രേറ്ററും ആയ  ഫാ. അലക്സാണ്ടർ ജെ കുരിയനുമായി ബഹ്റൈനിലെ വേൾഡ് മലയാളി കൗൺസിൽ  ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഹൃസ്വസന്ദർശനത്തിയ അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലെ സീനിയർ വൈദികനും പ്രഭാഷകനും, മോട്ടിവേഷൻ സ്‌പീക്കറുമാണ്.

സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. കുര്യൻ ബേബി, ഡബ്ല്യൂ എം സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ബഹ്‌റൈൻ ചെയർമാൻ ദേവരാജ് ഗോവിന്ദൻ, പ്രസിഡന്റ് എബ്രഹാം സാമുവൽ, സെക്രട്ടറി അമൽദേവ്, ട്രഷറർ ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവർ പങ്കെടുത്തു.

article-image

ിപമപ

You might also like

  • Straight Forward

Most Viewed