വൈദ്യശാസ്ത്ര നൊബേല്‍ സ്വന്തമാക്കി കാതലിന്‍ കാരിക്കോയും ഡ്രൂ വീസ്മാനും


ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയ്ക്കും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനും. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. സാഹിത്യം, സമാധാനം ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ഹംഗറിയിലെ സഗാന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അര്‍ഹയായ കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. ഇവര്‍ പെനില്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീഷണമാണ് കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. ഡിസംബര്‍ 10-ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സ്റ്റോക്ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം.

article-image

ewstest

You might also like

  • Straight Forward

Most Viewed