ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു

ഗാന്ധി സ്‌മൃതികളുമായി ഇന്ത്യൻ സ്‌കൂളിൽ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിർ സന്നിഹിതരായിരുന്നു. മഹാത്മാഗാന്ധിയെയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും കുറിച്ച്
ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള ഇന്റർ സ്കൂൾ ക്വിസ് മത്സരമായിരുന്നു പ്രധാന പരിപാടി. രാജേഷ് നായർ ക്വിസ് മാസ്റ്ററായ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുഖ്യാതിഥി രവിശങ്കർ ശുക്ല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പ്രധാന അധ്യാപകൻ ജോസ് തോമസ് ഗാന്ധിജിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
setest