സമാജത്തിൽ ഇന്ന് ശ്രീകുമാരൻ തമ്പി മ്യൂസിക് നൈറ്റ്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2023’ന്റെ ഭാഗമായി ഇന്ന് രാത്രി എട്ട് മണി മുതൽ നടക്കുന്ന ശ്രീകുമാരൻ തമ്പി മ്യൂസിക് നൈറ്റിൽ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. കല്ലറ ഗോപൻ, എസ്.പി. ദേവാനന്ദ്, ദേവിക വി. നായർ, രേഷ്മ രാഘവേന്ദ്ര എന്നിവർ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ആലപിക്കും. ബഹ്റൈനിലെ പ്രമുഖ സാമൂഹിക-കാരുണ്യ പ്രവർത്തകനും സമാജത്തിന്റെ ദീർഘകാല സഹയാത്രികനുമായ എം.പി. രഘുവിന്റെ സ്മരണക്കായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ വിശ്വകലാരത്ന അവാർഡ് കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ നാളെ നടക്കുന്ന ചടങ്ങിൽ പ്രമുഖ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
യുണീകോ ഗ്രൂപ് സി.ഇ.ഒ ജയശങ്കർ വിശിഷ്ടാതിഥിയായിരിക്കും. തുടർന്ന് കെ.എസ്. ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
gjhg
mgjg