മഹാരുചിമേളയിൽ മികച്ച സ്റ്റാളിനുള്ള സമ്മാനം നേടി ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് കൂട്ടായ്മ

മനാമ
rn
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2023 മഹാരുചിമേളയിൽ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് കൂട്ടായ്മ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി. നിരവധി സംഘടനകൾ ഉൾപ്പെടെ 26ഓളം സ്റ്റാളുകളാണ് മഹാ രുചി മേളയിൽ ഉണ്ടായിരുന്നത്.
ടെലിവിഷൻ അവതാരകരായ രാജ് കലേഷും മാത്തുക്കുട്ടിയും ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്. കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയിൽ നിന്നും ബഹ്റിൻ ഫുഡ് ലൗവേഴ്സ് പ്രതിനിധികൾ മികച്ച സ്റ്റാളിനുള്ള സമ്മാനം ഏറ്റുവാങ്ങി.