കെ സി എ ഓണം പൊന്നോണം 2023 ഓണപ്പായസം മത്സരം ശ്രദ്ധേയമായി


മനാമ

കേരള കാത്തലിക് അസോസിയേഷൻ നടത്തി വരുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന പായസ. മത്സരം ശ്രദ്ധേയമായി. വിവിധ ഇനം പായസങ്ങളുമായി മത്സരാർത്ഥികൾ കാണികളുടെ മനം കവർന്ന മത്സരത്തിൽ ഷീല എം മാത്യു വിജയിയായി. നീന വർഗീസ്, ശിഫ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. കെസിഎ വികെ എൽ ഹാളിൽ വച്ച് നടന്ന മത്സരത്തിൽ പാചക രംഗത്ത് പ്രശസ്തരായ യു കെ ബാലൻ, മനോജ് വിനോദ്, അജീഷ് കെ മോഹനൻ എന്നിവർ വിധി നിർണ്ണയം നടത്തി.

ഓണപ്പായസം മത്സര കൺവീനർ ആയ മനോജ് മാത്യു, കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, മെമ്പർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, ലോഞ്ചു സെക്രട്ടറി രഞ്ജിത്ത് തോമസ്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവിമാത്തുണ്ണി,വൈസ് ചെയർമാൻ റോയ് സി ആന്റണി, ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ രഞ്ജി മാത്യു, ജയ കുമാർ, സിജി ഫിലിപ്പ്, ജോഷി വിതയത്തിൽ, ശാലു ജസ്റ്റിൻ, പീറ്റർ തോമസ്, ബാബു വർഗീസ്, റോയി ഫ്രാൻസിസ്, വിനയകുമാർ, ഷൈനി നിത്യൻ, സിമി ലിയോ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

article-image

a

You might also like

Most Viewed