ചന്ദ്രയാൻ വിജയത്തിന് പിറകേ സൂര്യനെ തേടി ഐഎസ്ആർഒ

തിരുവനന്തപുരം:
സൂര്യനിലെ രഹസ്യ പ്രതിഭാസങ്ങൾ പഠിക്കാൻ ഇന്ത്യയുടെ ആദിത്യ എൽ-1 പേടകം സെപ്തംബർ രണ്ടിന് ബഹിരാകാശത്തേക്കു കുതിക്കും. ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഒൻപതാം ദിവസമാണ് സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യയുടെ പേടകം പുറപ്പെടുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന്അന്നു രാവിലെ 11 50ന് പിഎസ്എൽവി എക്സ് എൽ റോക്കറ്റ് ഉപയോഗിച്ചാണ് ഐഎസ്ആർഒ വിക്ഷേപണം നടത്തുന്നത്.
തീഗോളമായി ജ്വലിക്കുന്ന സൂര്യനെ നിശ്ചിത അകലത്തിൽ നിന്ന് നിരീക്ഷിക്കാനേ കഴിയൂ. 2018ൽ അമേരിക്കയുടെ നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് എന്ന പേടകമാണ് ഏറ്റവും അവസാനമായി ഈ ദൗത്യവുമായി ബഹിരാകാശത്ത് എത്തിയത്.
a