കെ.എം.സി.സി ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കെ.എം.സി.സി ഭാരവാഹികൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, റസാഖ് മൂഴിക്കൽ, കെ.പി. മുസ്തഫ, ഗഫൂർ കയ്പമംഗലം, റഫീഖ് തോട്ടക്കര, കെ.കെ.സി. മുനീർ, ഫൈസൽ കോട്ടപ്പള്ളി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യൻ പ്രവാസികളനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ സംഘം നിയുക്ത അംബാസഡറെ അറിയിച്ചു. യാത്രാദുരിതം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ അടക്കം വിവരിച്ചു. പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാമെന്ന് നിയുക്ത അംബാസഡർ മറുപടി നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
േ്ിേ