റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഓ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം പരിപാടി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
'സ്വാതന്ത്യത്തിന്റെ നാൾവഴികൾ' എന്ന വിഷയത്തിൽ മീഡിയ സെക്രട്ടറി അബ്ദു റഷീദ് മാഹിയും, 'മുസ്‌ലിമിന്റെ രാജ്യസ്നേഹം' എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ-ഹികമിയും സംസാരിച്ചു. സജ്ജാദ് ബിൻ അബ്ദുറസാഖ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയെ സമരസേനാനികളെ അനുസ്മരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനമത്സരം, പോസ്റ്റർ ഡിസൈനിങ്ങ് എന്നിവയും ഉണ്ടായിരുന്നു.
സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് ഹംസ കെ.ഹമദ്, ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത് എന്നിവർ സന്നിഹിതരായിരുന്ന പരിപാടിയിൽ ഫഖ്‌റുദീൻ അലി അഹ്മദ് നന്ദി രേഖപ്പെടുത്തി.
ghfgh