മുതിർന്ന മാധ്യമപ്രവർത്തകരായ കരൺ ഥാപ്പറിനും സിദ്ധാർഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് സമൻസ്

ഷീബ വിജയൻ
ന്യൂഡൽഹി I മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജിനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് സമൻസ് അയച്ച് അസം പൊലീസ്. ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസിൽ ഹാജരാവാനാണ് ഇരുവർക്കുമുള്ള നിർദേശം. ഹാജരാവാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. എഫ്.ഐ.ആറിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് വരദരാജനും കരർ ഥാപ്പറിനും സമൻസ് അയച്ചതായി ‘ദി വയർ’ വാർത്താ വെബ് സൈറ്റ് റിപ്പോർട്ട് ചെയ്തു. 35(3), 152, 196, 197 വകുപ്പുകളും ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകളും ചേർത്താണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.
എന്നാൽ, തങ്ങൾക്കു ലഭിച്ച എഫ്.ഐ.ആറിന്റെ പകർപ്പിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നുമില്ലെന്നാണ് സിദ്ധാർഥ് വരദരാജൻ സ്ഥാപക എഡിറ്ററായ ‘ദി വയർ’ പറയുന്നത്.
ADSDASSA