ബികെഎസ് ശ്രാവണം 2023ന്റെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023ന്റെ ഭാഗമായി മഹാരുചിമേള എന്ന പേരിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ അസോസിയേഷനുകളും, റെസ്റ്റോറന്റുകളും വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങളുമായി അണിനിരന്ന മേളയിൽ പ്രശസ്ത അവതാരകരായ രാജ് കലേഷും, ആർജെ മാത്തുക്കുട്ടിയുമാണ് വിവിധി പരിപാടികൾക്ക് നേതൃത്വം നൽകിയത്.
വ്യത്യസ്ത കലാപരിപാടികളും മഹാരുചിമേളയെ ആകർഷകമാക്കി. ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
fgh