എസ് കെ എസ് എസ് എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരം പരിപാടി സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l
'മതേതരത്വം; ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ചത്വരം പരിപാടി സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സുപ്രഭാതം ദിനപത്രം റസിഡൻ്റ് എഡിറ്റർ സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
റവറന്റ് ഫാദർ അനൂപ് സാം മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈനിലെ വിവിധ സാംസ്കാരിക സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനു കുന്നന്താനം,ബഷീർ അമ്പലായി, എബ്രഹാം ജോൺ, ബിനു മന്നിൽ,ഷിബിൻ,റഫീഖ് അബ്ദുല്ല, കെ.ടി സലീം, ചെമ്പൻ ജലാൽ, സൈദ് ഹനീഫ്, അൻവർ , റഷീദ് മാഹി ,ഫാസിൽ വട്ടോളി, കെ.എം. എസ് മൗലവി, ബശീർ ദാരിമി, അശ്റഫ് അൻവരി ചേലക്കര തുടങ്ങിയവർ സംസാരിച്ചു. സജീർ പന്തക്കൽ പ്രതിജ്ഞക്കും, സാജിദ് ഫൈസി, ഫാസിൽ വാഫി, ജസീർ വാരം എന്നിവർ ദേശീയോദ്ഗ്രഥന ഗാനാലാപനത്തിനും നേതൃത്വം നൽകി.
അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു. നിഷാൻ ബാഖവി സ്വാഗതം പറഞ്ഞ യോഗത്തിൽ ഓർഗനൈസിങ് സെക്രട്ടറി പി.ബി മുഹമ്മദ് ഫറോക്ക് നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സെക്രട്ടറിമാരായ അഹമദ് മുനീർ, റാഷിദ് കക്കട്ടിൽ, ഷാജഹാൻ കടലായി എന്നിവർ നേതൃത്വം നൽകി.
വനംവ