കെപിഫ് ചാരിറ്റി വിംഗ് “ബീറ്റ് ദി ഹീറ്റ്“ക്യാമ്പയിൻ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, കടുത്തചൂടിലും പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്, കെപിഫ് ചാരിറ്റി വിംഗ് “ബീറ്റ് ദി ഹീറ്റ്“ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഇതിന്റെ ആദ്യഘട്ടത്തിൽ ട്യൂബ്ലിയിൽ ജോലിചെയ്യുന്ന കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും രണ്ടാം ഘട്ടത്തിൽ സനദിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കിറ്റുകൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത് സോമൻ, ചാരിറ്റി വിംഗ് ജോയിൻ കൺവീനർ ബിദുലേഷ്പറമ്പത്ത് , ഓഡിറ്റർ ഹരീഷ് പി കെ ഷഹിൻഷാ പി.ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചൂടുകാലം അവസാനിക്കുന്നത് വരേ ക്യാമ്പയിൻ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
വിപിുപ
്ിു്ു