എസ് കെ എസ് എസ് എഫ് സ്വാതന്ത്രചത്വരം സംഘടിപ്പിച്ചു


“മതേതരത്വം ഇന്ത്യയുടെ മതം” എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് സ്വാതന്ത്രചത്വരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ്  ഖത്തർ നാഷണൽ ജനറൽ സെക്രട്ടറി ഫള്ലുസദാത്ത് നിസാമി പ്രമേയ പ്രഭാഷണം നടത്തി. സമസ്ത ബഹ്റൈൻ ജോയിന്റ് സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

article-image

ഐസിആർഎഫ് ബഹ്റൈൻ വൈസ് ചെയർമാൻ വി.കെ തോമസ്, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽ വാഹിദ്, പ്രതിഭ ബഹ്റൈൻ ജനറൽ സെക്രട്ടറി  പ്രദീപ് പതേരി, റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു. എസ് കെ എസ് എസ് എഫ്  ആക്റ്റിങ്ങ് പ്രസിഡൻ്റ് ഉമൈർ വടകര അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി മജീദ് ചോലക്കോട് സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. 

article-image

setst

You might also like

  • Straight Forward

Most Viewed