പരിശോധനകൾ കർശനമാക്കി എൽഎംആർഎ


അനധികൃത തൊഴിൽ ചെയ്യുന്ന വിദേശികളെ പിടികൂടുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ കർശനമാക്കി എൽഎംആർഎ. കഴിഞ്ഞ ദിവസം കാപ്പിറ്റൽ ഗവർണറേറ്റിൽ അഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ രണ്ട് പരിശോധനകളും, സതേർൺ ഗവർണറേറ്റിൽ ഒരു പരിശോധനയുമാണ് നടന്നത്.

പരിശോധനകളിൽ തൊഴിൽ നിയമം ലംഘിച്ചു എന്ന് തെളിഞ്ഞവർക്ക് എതിരെയുള്ള നടപടികൾ ആരംഭിച്ചതായി എൽഎംആർഎ അധികൃതർ വ്യക്തമാക്കി. തൊഴിൽ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 17506055 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

article-image

rgdd

You might also like

  • Straight Forward

Most Viewed