ഐ.വൈ.സി.സി. ബഹ്റൈൻ, ഇന്ദിരാഗാന്ധി രക്തദാന സേനയുടെ നേതൃത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ഐ.വൈ.സി.സി. ബഹ്റൈൻ, ഇന്ദിരാഗാന്ധി രക്തദാന സേനയുടെ നേതൃത്തിൽ 19ആമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. നിരവധിപേർ പങ്കെടുത്തു. ഐ.സി.ആർ.എഫ്. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി. പ്രസിഡന്റ് മുഹമ്മദ് മൻസൂർ മുഖ്യാതിഥിയായിരുന്നു. 

സുരേഷ് പുതിനവേലി, റഫീക്ക് പൊന്നാനി, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഐ.വൈ.സി.സി. പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ചാരിറ്റി ആൻഡ് ഹെൽപ് ഡെസ്ക് കൺവീനർ അനസ് റഹിം നന്ദിയും പറഞ്ഞു.

article-image

sfgsf

You might also like

  • Straight Forward

Most Viewed