ബഹ്റൈൻ പ്രധാനമന്ത്രി വാണിജ്യ, വ്യവസായ മന്ത്രാലയം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വാണിജ്യ, വ്യവസായ മന്ത്രാലയം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് തുറന്ന അന്തരീക്ഷം ഒരുക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര മേഖലയിൽ സാന്നിധ്യമാകുന്നതിനും ശ്രമങ്ങൾ ശക്തമായി തുടരേണ്ടതുണ്ടെന്ന് സന്ദർശനവേളയിൽ അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ പുത്തൻ പ്രവണതകളും മാറ്റങ്ങളും കണക്കിലെടുത്തായിരിക്കണം ബിസിനസ് രംഗത്തെ നീക്കങ്ങളുണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കിരീടാവകാശിയെ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. വാണിജ്യ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യുന്ന സിസ്റ്റമായ ‘സിജില്ലാത്’ മൂന്നാം വേർഷന്‍റെ പ്രവർത്തനങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
GHFGHGHFFGHFGH