ഡോ. മുഹമ്മദ് അലി ബഹ്സാദ് ഐ.എൻ.എസ് വിശാഖപട്ടണം കപ്പൽ സന്ദർശിച്ചു


ബഹ്റൈനിലെത്തിയ ഐ.എൻ.എസ് വിശാഖപട്ടണം കപ്പൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി ബഹ്സാദ് സന്ദർശിച്ചു. ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്‍റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യൻ നേവി വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ വിനീത് മക്കാർത്തി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ബഹ്റൈനും ഇന്ത്യയും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ പുതിയ അംബാസഡർക്ക് സാധ്യമാകട്ടെയെന്ന് സന്ദർശനവേളയിൽ ഡോ. മുഹമ്മദ് അലി ബഹ്സാദ് ആശംസിച്ചു.

article-image

DFDFRDFDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed