അനക്കെന്തിന്റെ കേടാ തീയറ്ററിൽ

ബഹ്റൈനിലെ നിരവധി കലാകാരൻമാരെ പങ്കെടുപ്പിച്ച് നിർമ്മിച്ച അനക്ക് എന്തിന്റെ കേടാ എന്ന സിനിമ തീയറ്ററുകളിൽ എത്തി. ആധുനിക സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർണവിവേചനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയുമുള്ള പ്രമേയമാണ് സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ബഹ്റൈനിലെ ഗൾഫ് മാധ്യമത്തിന്റെ മുൻ റിപ്പോർട്ടറും മാധ്യമപ്രവർത്തകനുമായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാതാവ് സാമൂഹ്യപ്രവർത്തകനും ബിഎംസി മീഡിയ ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്താണ്. സിനിമയിലെ ഗാനങ്ങൾക്കും നല്ല വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
ബഹ്റൈനിലെ താരദമ്പതികളായ ജയാമേനോൻ, പ്രകാശ് വടകര,, സ്നേഹ അജിത്ത് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ ഭാഗമായി തിരശീലയിലും, പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്. ഗൗതം ലെനിൻ രാജേന്ദ്രൻ ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ദീപാങ്കുരൻ കൈതപ്രം പാശ്ചാത്തല സംഗീതവും, പണ്ഡിറ്റ് രമേഷ് നാരായണൻ, നഫ്ല സാജിദ്, യാസിർ അഷ്റഫ് എന്നിവർ സംഗീതസംവിധാനവും ചെയ്ത ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, സിയ ഉൾഹഖ്, കൈലാഷ്, യാസിർ അഷ്റഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
േ്ു്േു