ഷംസീറിനും മുസ്‌ലിംകൾക്കുമെതിരേ അധിക്ഷേപ പരാമർശവുമായി കെ. സുരേന്ദ്രൻ


സ്പീക്കർ എ.എൻ. ഷംസീറിനും മുസ്‌ലിംകൾക്കുമെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗണപതി മിത്താണ്, അള്ളാഹു നല്ലതാണെന്നുമാണ് ഇവിടെ ചിലർ പറഞ്ഞു നടക്കുന്നതെന്ന് കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു. "സ്വർഗത്തിൽ ചെന്നാൽ നിങ്ങൾക്ക് ഹൂറിമാരെ കാണമെന്നാണ് ചിലർ പറയുന്നത്. ആരാണ് ഹൂറിമാരെ കണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും ചോദിച്ചിരുന്നു. എന്നാൽ ഇതിനൊന്നും ഷംസീറിനെപ്പോലുള്ള അലവലാതികൾക്ക് മറുപടിയില്ല.

 

30 ദിവസം നോമ്പ് എടുക്കുന്നതിനെപ്പറ്റിയും ചന്ദ്രനെ കണ്ട് പെരുന്നാൾ തീരുമാനിക്കുന്നതിനെപ്പറ്റിയും ഷംസീർ ഒരു വീഡിയോയിൽ സംസാരിച്ചു. അയ്യപ്പൻ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് വേറൊരുത്തനും രംഗത്തുവന്നു. അയ്യപ്പൻ കല്യാണം കഴിച്ചോയെന്ന് നോക്കുകയാണോ ഇവന്‍റെയൊക്കെ പണി. ഇവനെയൊക്കെ കണ്ടാൽ കാണ്ടാമൃഗത്തേക്കാളും വലിയ തൊലിക്കട്ടിയാണ്. ഇപ്പറയുന്നവനൊക്കെ മുട്ടിനുമേൽ മുണ്ടുമുടുത്ത് 30 ദിവസം നോമ്പുമെടുത്ത് എല്ലാ വെള്ളിയാഴ്ചയും പള്ളിയിലും പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ്'- സുരേന്ദ്രൻ പറഞ്ഞു. ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ മറ്റ് ചിലരാണ് നേട്ടം കൊണ്ടുപോയത്. ഇത്തവണ അങ്ങനെയാവരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമ്മമാര്‍ പ്രക്ഷോഭ രംഗത്തിറങ്ങാന്‍ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

article-image

asdadsadsdsa

You might also like

Most Viewed