ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ക്യാപിറ്റൽ, സതേൺ, നോർത്തേൺ ഗവർണറേറ്റുകളിൽ എൽഎംആർഎയുടെ പരിശോധന

അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ പിടികൂടാനായി കഴിഞ്ഞ ദിവസം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ക്യാപിറ്റൽ, സതേൺ, നോർത്തേൺ ഗവർണറേറ്റുകളിൽ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയുടെ കോൾ സെന്റർ നമ്പറായ 17506055 വിളിക്കണമെന്നും അധികൃതർ നിർദേശിച്ചു.
്ി്