സ്വദേശി പൗരൻമാരുടെ പാർപ്പിടാവശ്യങ്ങൾ മുന്തിയ പരിഗണന നൽകുമെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം


സ്വദേശി പൗരൻമാരുടെ പാർപ്പിടാവശ്യങ്ങൾ മുന്തിയ പരിഗണന നൽകുമെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം വ്യക്തമാക്കി.  പാർപ്പിടത്തിനായി അപേക്ഷ നൽകിയവർക്ക് ഉചിതമായ ലോൺ സൗകര്യങ്ങളടക്കം ബദൽ മാർഗങ്ങളാണ് തുറന്നിടാൻ തീരുമാനിച്ചിട്ടുള്ളത്.  ഏറെ നാളായി പാർപ്പിട യൂണിറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ വിഷയത്തിൽ പരിഹാര മാർഗങ്ങളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അദ്ധ്യക്ഷനായ മന്ത്രിസഭ യോഗം ചർച്ച ചെയ്തു. ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിന് യത്നിച്ച മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്. 

article-image

jgjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed