കണ്ണൂരിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കക്കാട് കുഞ്ഞിപ്പള്ളിയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. മുഖംമൂടി ധരിച്ച് വാനിലെത്തിയ നാലുപേരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പെൺകുട്ടി ഇവരുടെ പിടിയിൽ നിന്ന് കുതറിമാറി രക്ഷപ്പെടുകയായിരുന്നു. രാവിലെ 9.10നാണ് സംഭവം. കെ.എൽ 14 രജിസ്ട്രേഷനിലുള്ള കറുത്ത മാരുതി ഓംനി വാഹനത്തിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് വാനിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിനകത്തേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടി. കുട്ടി കുതറിമാറിയതും അക്രമികൾ ശ്രമം ഉപേക്ഷിച്ച് കണ്ണൂർ ഭാഗത്തേക്ക് വാൻ ഓടിച്ചുപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.
ASASSDDAS