യൂത്ത് മിഷൻ ടു പാരീഷ് 2023 എന്ന പേരിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം, ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം എന്നിവയുടെ ആഭിമുഖ്യത്തിൽ യൂത്ത് മിഷൻ ടു പാരീഷ് 2023 എന്ന പേരിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരിയും, യുവജന സഖ്യം പ്രസിഡന്റും ആയ റവ.മാത്യു ചാക്കോ അധ്യക്ഷത വഹിച്ച പരിപാടി ബഹ്‌റൈൻ മാർത്തോമാ പാരിഷ് വികാരിയും യുവജന സഖ്യം പ്രസിഡന്റുമായ ഡേവിഡ് വർഗീസ് ടൈറ്റസ് ഉദ്ഘാടനം ചെയ്തു. സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം വൈസ് പ്രസിഡണ്ട് ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗതം പറഞ്ഞു.
150ൽ പരം പേർ പങ്കെടുത്ത പരിപാടിയിൽ ഓൺലൈനിലൂടെ ഡോ . തോമസ് മാർ തീത്തോസ് എപ്പസ്കോപ്പ, ഡോ . എബ്രഹാം മാർ പൗലോസ് എപ്പസ്കോപ്പ, ഫിലിപ്പ് മാത്യു എന്നിവർ ആശംസകൾ നേർന്നു. ഗെറ്റ് കണക്റ്റഡ്; സ്റ്റേ കണക്റ്റഡ് എന്ന വിഷയത്തെ ആസ്പദമാക്കി ബിബിൻസ് മാത്യൂസ് ഓമനാലിൽ, മാത്യു ചാക്കോ എന്നിവർ പ്രധാന ക്ലാസുകൾക്ക് നേതൃത്വം നൽകി. യുവജനങ്ങളുടെ മൈഗ്രേഷൻ, മണിപ്പൂർ കലാപം എന്നി വിഷയങ്ങൾ മീറ്റിഗ് അവലോകന വേളയിൽ ചർച്ച ചെയ്തു. പ്രോഗ്രാം കൺവീനർ എബിൻ മാത്യു ഉമ്മൻ നന്ദി രേഖപ്പെടുത്തി.
ീാ്ബ