സേവ് കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

സേവ് കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സേവ് കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ഭാവി പ്രവർത്തന പദ്ധതികൾ ചെയർമാൻ ഫസലുൽ ഹഖ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനകീയ മാസ് ഇ−മെയിൽ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കെ.ടി. സലീം, സാനി പോൾ, രാമത്ത് ഹരിദാസ് എന്നിവർ സംസാരിച്ചു. വിവിധ സാമൂഹ്യപ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു.
sgd