ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 88 ലക്ഷമാണെന്ന് റിപ്പോർട്ട്; 3,20,000 പേർ ബഹ്റൈനിൽ

ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 88 ലക്ഷമാണെന്ന് റിപ്പോർട്ട്. ഇതിൽ 3,20,000 പേർ ബഹ്റൈനിലാണ് താമസിക്കുന്നത്. ഇന്ത്യക്ക് വെളിയിൽ താമസിക്കുന്ന ഒരു കോടി മുപ്പത്തി നാല് ലക്ഷത്തിൽ 66 ശതമാനം പേരുമുള്ളത് ഗൾഫ് രാജ്യങ്ങളിലാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യുഎഇയിൽ മാത്രം 34 ലക്ഷത്തോളം പേർ താമസിക്കുമ്പോൾ സൗദി അറേബ്യയിൽ 26 ലക്ഷത്തിനടുത്ത് ഇന്ത്യക്കാരാണ് ഉള്ളത്. കുവൈത്തിൽ പത്ത് ലക്ഷവും, ഖത്തറിൽ 7,40,00 രവുമാണ് ഇന്ത്യൻ ജനസംഖ്യ.
അമേരിക്കയിൽ 12ലക്ഷത്തി എൺപതിനായിരം പേരും, യുകെയിൽ 3,50,000 ഇന്ത്യക്കാരുമാണ് താമസിക്കുന്നത്. ആസ്ത്രേലിയ, മലേഷ്യ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.