ബഹ്റൈൻ മാതാ അമൃതാനന്ദമയി സേവ സമിതി ബലിതർപ്പണകർമ്മം സംഘടിപ്പിച്ചു


ബഹ്റൈൻ മാതാ അമൃതാനന്ദമയി സേവ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടന്നു വരുന്ന ബലിതർപ്പണകർമ്മം ഈ വർഷവും വിപുലമായ രീതിയിൽ തന്നെ സംഘടിപ്പിച്ചു. 200ൽ പരം ഭക്തജനങ്ങൾക്ക് തർപ്പണം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. 

കീഴുർ മൂത്തേടത് മന കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്. മാതാ അമൃതാനന്ദമയി സേവാസമിതിയുടെ ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത്, മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ, അഖിൽ, രാജു അനീഷ് എന്നിവർ നേതൃത്വം നൽകി.

article-image

yrery

You might also like

  • Lulu Exchange
  • Straight Forward

Most Viewed