ബഹ്റൈനിൽ ഇപ്പോൾ ജോലി ചെയ്യുന്നവരും, മടങ്ങിപ്പോയവരുമായ പ്രവാസികളുടെ കുടുംബസംഗമം ആഗസ്റ്റ് 20ന് കോവളം ഉദയസമുദ്ര ബീച്ച് ഹോട്ടലിൽ


ബഹ്റൈനിൽ ഇപ്പൊൾ ജോലി ചെയ്യുന്നവരും, മടങ്ങിപ്പോയവരുമായ പ്രവാസികളുടെ കുടുംബസംഗമം 2023 ആഗസ്റ്റ് 20 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം കോവളം ഉദയസമുദ്ര ബീച്ച് ഹോട്ടലിൽ വെച്ച് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ദൂരെ നിന്ന് വരുന്നവർക്ക് താമസസൗകര്യം ലഭ്യമായിരിക്കും. പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 0091  9778741884, 0091 95444 53929 , 00973 39691590 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.  

കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും ഭാവിയിൽ ഇത്തരം സംഗമങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ളയും ജന. സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു.

article-image

xgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed