എഫ് സി ഡി ഒ റിപ്പോർട്ട്; രാജ്യത്തിന്റെ മനുഷ്യാവകാശ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം


ബഹ്‌റൈനെ മനുഷ്യാവകാശ മുൻഗണനാ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്‌ത നടപടി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സ്വാഗതം ചെയ്തു. യു.കെ ഫോറിൻ, കോമൺ‌വെൽത്ത്, ഡെവലപ്‌മെന്റ് ഓഫിസ് വാർഷിക അവലോകനമായ റൈറ്റ്‌സ് ആൻഡ് ഡെമോക്രസി 2022 റിപ്പോർട്ടിലാണ് ബഹ്റൈനെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രാജ്യം സ്വീകരിച്ച പുരോഗമനപരമായ നടപടികളാണ് ഇതിനു കാരണമായതെന്നാണ് വിലയിരുത്തൽ.

മനുഷ്യാവകാശങ്ങൾ, മതസ്വാതന്ത്ര്യം, നീതിന്യായ വ്യവസ്ഥ എന്നിവയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ രാജ്യം ഏറെ മുന്നിലാണെന്നതിന്റെ തെളിവ് കൂടിയാണ് ഈ റിപ്പോർട്ട്.

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed