കെസിഎ-ബിഎഫ്സി ഓണം പൊന്നോണം 2023 ആ​ഗസ്ത് 18 മുതൽ


ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൊന്നാണം 2023 എന്ന പേരിൽ ആഗസ്ത് 18 മുതൽ ആരംഭിക്കും. അമ്പത്തിനാലാമത്തെ വർഷമാണ് സംഘടന ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 2023 ഓഗസ്റ്റ് 18 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.പായസ മത്സരം തിരുവാതിര, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി ഓണപ്പുടവ മത്സരം, വടംവലി മത്സരം, വളപ്പൊട്ട് മത്സരം, ഉറിയടി മത്സരം, പുലികളി മത്സരം എന്നിവയും അരങ്ങേറും. ഓഗസ്ത് 31ന് വൈകീട്ട് സമാപന ചടങ്ങും, സെപ്തംബർ 1ന് ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഓണാഘോഷ കമ്മറ്റി ചെയർമാൻ സേവി മാത്തുണ്ണി അറിയിച്ചു.

കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, ആക്ടിങ്ങ് പ്രസിഡണ്ട് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ കെ ഇ റിച്ചാർഡ്, എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, മുഖ്യ പ്രായോജകരായ ബിഎഫസിയുടെ മാർക്കറ്റിങ്ങ് മാനേജർ അരുൺ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

DDASADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed