ആരോഗ്യ, സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ റസ്റ്റാറൻറ് അടച്ചുപൂട്ടി

ആരോഗ്യ, സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ റസ്റ്റാറൻറ് അടച്ചുപൂട്ടി. ബുദയ്യയിലെ ഒരു റസ്റ്റാറൻറാണ് നടപടിക്ക് വിധേയമായത്. ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റസ്റ്റാറൻറ് വീഴ്ചവരുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്.ആരോഗ്യ മന്ത്രാലയത്തിൻറെയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻറെ അധികൃതരും റസ്റ്റാറൻറിലെത്തി അന്വേഷണം നടത്തുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.
ഭക്ഷ്യവിൽപ്പനശാലകളെ കുറിച്ച് പരാതിയുണ്ടെങ്കിൽ 17111268 അല്ലെങ്കിൽ 1711252 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.