രാജ്യത്ത് കടുത്ത വേനലിൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് പാനീയങ്ങളും പഴവർഗങ്ങളും പ്രാതൽ ഭക്ഷണവും എത്തിച്ചുനൽകുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

രാജ്യത്ത് കടുത്ത വേനലിൽ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് പാനീയങ്ങളും പഴവർഗങ്ങളും പ്രാതൽ ഭക്ഷണവും എത്തിച്ചുനൽകുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു. 2015ൽ തുടക്കംകുറിച്ച ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടി ഔദ്യോഗികമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഗ്രൂപ്പിന്റെ പിന്തുണയോടെ ജൂലൈ11ന് ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33982363 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പരിപാടിയുടെ വിജയത്തിനായി വിവിധ മന്ത്രാലയങ്ങൾ അടക്കം നൽകി വരുന്ന പിന്തുണയ്ക്ക് ബിഎംബിഎഫ് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
ം്ിു